പ്രിയപ്പെട്ടവരേ,
മാർ അന്തോണിയോസ്  സഹദായുടെ  തിരുനാളിനോടനുബന്ധിച്ച്  പുതിയ പ്രസുദേന്തിമാരാകാനായിട്ട്  ഇനിയും ആഗ്രഹമുള്ളവർ  മുൻപോട്ടു വന്നാൽ അവരെ  നൊവേനയുടെ  ഓരോ ദിവസവും പ്രസുദേ ന്തിമാരായി  വാ ഴിക്കുന്നതായിരിക്കും.
നൊവേനയുടെ എല്ലാ ദിവസവും നേർച്ചയായിട്ടു വിശുദ്ധ അ ന്തോണീസിന്   മാല ഇടാനുള്ള സൗകാര്യം ഉണ്ടായിരിക്കും. വിശുദ്ധ അ ന്തോണീസിന്  മാല ചാർത്താനായിട്ട് അതിനുള്ള നേർച്ച 5 പൗണ്ട്  ആയിരിക്കും.
നൊവേനയുടെ  ഓരോ ദിവസവും നേർച്ച ഉണ്ടായിരിക്കുന്നതാണ്. അതുപോലെ തന്നെ വിശുദ്ധ അന്തോണീസിന്  എണ്ണ  നേർച്ചയും എണ്ണ വെഞ്ചരിപ്പും  ഉണ്ടായിരിക്കുന്നതാണ്.
ജൂൺ മാസം ഈശോയുടെ തിരുഹൃദയ വണക്കമാസം ആണെന്നുള്ള കാര്യം എല്ലാവരെയും പ്രത്യേകം ഓർമ്മിപ്പിക്കുകയാണ്. എല്ലാ കുടുംബങ്ങളിലും തിരുഹൃദയവണക്കമാസം ചൊല്ലേണ്ടതും അതുപോലെ തന്നെ ഈശോയുടെ തിരുഹൃദയത്തോട്  നമ്മെ ഓരോരുത്തരെയും സമർപ്പിച്ചു പ്രാർത്ഥിക്കേണ്ടതുമാണ്.  എല്ലാ ഇടവക  അംഗങ്ങളും  വീടുകളിൽ തിരുഹൃദയവാണക്കമാസപ്പുസ്തകം  വാങ്ങിച്ചു വെച്ച് വായിക്കേണ്ടതുമാണ്.
പ്രാർത്ഥനയോടെ,
രാജേഷ്അച്ചൻ.
      
	  
	    03-06-2025